ഹരിപ്പാട്: വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ രാജഗിരി ഔട്ട്‌-റീച്ചിന്റെ സഹായത്തോടെ വലിയഴീക്കൽ ജി.എച്ച്.എസ്.എസിൽ നടന്ന അവധിക്കാല പഠന ക്യാമ്പ് മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഡോ.പി.വി.സന്തോഷ്‌ ഉദ്ഘാടനം ചെയ്‌തു. സമിതി പ്രസിഡന്റ് എൻ.വി.വിജയൻ അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി ജി.എസ്.ഹെർജി, രാജഗിരി ഔട്ട്-റീച്ച് പ്രോഗ്രാം ഓഫീസർ കെ.യു.രഞ്ജിത്ത്, ജയമോൾ, ബിന്ദു, വിജിമോൾ എന്നിവർ സംസാരിച്ചു.