ഹരിപ്പാട്: വ്യാപാരി വ്യവസായി ഏകോപന സമിതി മുതുകുളം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും മെരിറ്റ് അവാർഡ് വിതരണവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ പി.സി. ഗോപാലകൃഷ്ണൻ, ഐ.ഹലീൽ, നിയോജകമണ്ഡലം സെക്രട്ടറി ഷിമുരാജ്, ബി.രവീന്ദ്രൻ, ജി.ജയസിംഹൻ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബി.രവീന്ദ്രനും, വരവ് ചെലവ് കണക്ക് ട്രഷറർ ജി.ജയസിംഹനും അവതരിപ്പിച്ചു, ഭാരവാഹികളായി എസ്.കൃഷ്ണകുമാർ (പ്രസിഡന്റ്), ഹരികുമാർ, അനിൽകുമാർ ( വൈസ് പ്രസിഡന്റുമാർ), ബി.രവീന്ദ്രൻ (ജനറൽ സെക്രട്ടറി), പ്രദീപ് ശങ്കർ (സെക്രട്ടറി), ജി. ജയസിംഹൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.