ഹരിപ്പാട്: എസ്.എഫ്.ഐ ആറാട്ടുപുഴ തെക്ക് ലോക്കൽ സമ്മേളനം വലിയഴീക്കൽ സമീക്ഷയിൽ നടന്നു. എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ പ്രസിഡന്റ്‌ എസ്.അഭയന്ത് ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അശ്വിനി അദ്ധ്യക്ഷയായി. സി.പി.എം ആറാട്ടുപുഴ തെക്ക് എൽ.സി സെക്രട്ടറി കെ.ശ്രീകൃഷ്ണൻ, ഡിവൈഎഫ്ഐ അറട്ടുപുഴ തെക്ക് മേഖല സെക്രട്ടറി ബിനീഷ് ബേബി, അശ്വിൻ , വി.ബിനീഷ് ദേവ്, എം.മുത്തുക്കുട്ടൻ, എൽ.നന്ദന എന്നിവർ സംസാരിച്ചു. അശ്വിനി പ്രസിഡന്റും ആതിര ബേബി സെക്രട്ടറിയുമായി ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.