അമ്പലപ്പുഴ: ആർ.ജെ.ഡി എസ്. സി,എസ് .ടി സെന്റർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.പി.വീരേന്ദ്രകുമാർ അനുസ്മരണം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി എസ്.സി ,എസ്.ടി സെന്റർ സംസ്ഥാന പ്രസിഡന്റ് ഇ.കെ.സജിത്ത് കുമാർ അദ്ധ്യക്ഷനായി. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി എ.റബിജ, ഗിരീഷ് ഇലഞ്ഞിമേൽ, എം.മനു, കുഞ്ഞൻ ശശി, വി.കെ.പി.രവീന്ദ്രൻ, ജമാൽ പള്ളാത്തുരുത്തി, ആർ.ഉഷാകുമാരി, സ്മിത എസ്.മുണ്ടകത്തിൽ, ബിജു ചരിവുപുരയിടം എന്നിവർ സംസാരിച്ചു. മോഹൻ സി.അറവുന്തറ സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.