അമ്പലപ്പുഴ: പുന്നപ്ര സെന്റ് മേരീസ് പള്ളിയിൽ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാളിന് ഇന്ന് തുടക്കം കുറിക്കും. ജൂൺ രണ്ടിന് സമാപിക്കും. വൈകിട്ട് ഏഴിന് വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. തുടർന്ന് ദിവ്യബലിക്ക് ഫാ.സോളമൻ ഏലിയാസ് അരേശ്ശേരിയിൽ കാർമികത്വം വഹിക്കും. കാർമൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ.തോമസ് ചൂളപ്പറമ്പിൽ സി.എം.ഐ വചന സന്ദേശം നൽകും.