പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് ഇടത്തട്ടിൽ വീട്ടിൽ അശോകനെ (65) പാതിക്കാട്ട് പാടത്ത് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ കാല് തെന്നി പാടത്തേക്ക് വീണതാകാമെന്നാണ് കരുതുന്നത്. പൊലീസ് നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് സംസ്കാരം നടന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: വിപിൻ, വിനീത്