fgf

പൂച്ചാക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി പാണാവള്ളി യൂണിറ്റ് വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ടി.വേണുഗോപാൽ അദ്ധ്യക്ഷനായി. മെഡിക്കൽക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി.ആർ രജിത ഉദ്ഘാടനം ചെയ്തു. ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. ടി.ഡി.പ്രകാശൻ, അജിത്ത്, സി.കെ.അഷറഫ്, വി.എ.മൂസ എന്നിവർ സംസാരിച്ചു. പി. ദിലീപ്, സദാനന്ദൻ പാണാവള്ളി, ബിന്ദു, സി.പി.ഗോപാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: സി.ടി. വേണുഗോപാൽ (പ്രസിഡന്റ്) ,വി.എ മൂസ(ജനറൽ സെക്രട്ടറി), ടി.പി.ഷിബി (ട്രഷറർ) ,ലീന ഭരതൻ (വൈസ് പ്രസിഡന്റ്) , ജയകുമാർ (ജോ. സെക്രട്ടറി).