
ചേർത്തല: സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് ചേർത്തല ഏരിയയിൽ വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി.
ചേർത്തല ആയുർവേദ ആശുപത്രിക്ക് മുന്നിൽ നടന്ന ശുചീകരണ പ്രവർത്തനം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ഷാജിമോഹൻ,എ.എസ്.സാബു,സുരേശ്വരി ഘോഷ്,ഷേർളി ഭാർഗവൻ,കെ.പി.പ്രതാപൻ,എം.ഇ.കുഞ്ഞുമുഹമ്മദ്,എസ്. സുഭാഷ്,ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
അരൂക്കുറ്റിയിൽ ആശുപത്രിക്ക് മുന്നിൽ നടന്ന ശുചീകരണ പ്രവർത്തനം കെ.ബി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.