ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മാടമ്പിൽ ക്ഷേത്രത്തിന് തെക്കുവശം നിരവധി വീടുകൾ വെള്ളക്കെട്ടിലായി. കേരളകൗമുദി പുല്ലുകുളങ്ങര ഏജന്റ് ശശിധരൻ വീട് വെള്ളക്കെട്ട് മൂലം പുറത്തേക്ക് ഇറങ്ങാൻ കഴിയാത്തഅവസ്ഥയാണ്. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തരമായ് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.