മുഹമ്മ: പുതിയ അദ്ധ്യയനവർഷത്തിൽ പുത്തൻ സൗകര്യങ്ങളുമായി കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി പൊന്നാട് ഗവ.എൽ.പി സ്കൂൾ. എസ്.എസ്.കെയും സ്റ്റാർസ് കേരളയും ചേർന്ന് വർണ്ണക്കൂടാരം പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. കുട്ടികളുടെ സർഗവാസനകളും ശാസ്ത്രാഭിരുചിയും പരിപോഷിപ്പിക്കാനാകുന്നതാണ് പുതിയ മാറ്റങ്ങളെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്.ശൈലയും പി.ടി.എ പ്രസിഡന്റ് ഇ.എ.അനസും പറഞ്ഞു.
ഡോ.ടി.എം.തോമസ് ഐസക് എം.എൽ.എ ആയിരുന്നപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നോഹരമായ ഇരുനിലകെട്ടിടം നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. ശുദ്ധമായ കുടിവെള്ളത്തിനായി ആർ.ഒ പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്.
അടച്ചു പൂട്ടലിൽനിന്ന്
വളർച്ചയിലേക്ക്
1.വരയിടം,ഗണിതയിടം,കുഞ്ഞരങ്ങ് തുടങ്ങി ഒൻപത് ഇടങ്ങൾ
2.കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഹരിതോദ്യാനവും
3.അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സ്‌കൂൾ ഇന്ന് വളർച്ചയുടെ പടവുകളിൽ
4.ഹൗസ് ബോട്ട് മാതൃകയിലാണ് സ്കൂളിലെ യൂറിൻ ഷെഡ്
5 സ്കൂൾ അങ്കണത്തിലെ പുസ്തകക്കൂട് ശ്രദ്ധേയം
6. പ്രാവിൻ കൂടിന് കാവലിരിക്കുന്ന സിംഹം കൗതുകക്കാഴ്ച
7.കുട്ടികളുടെ കളിയിടമായ കൊമ്പനാനയും ആകർഷണീയം
എൽ.കെ.ജി,യു.കെ.ജി പഠന സൗകര്യമുള്ള പ്‌ളേ സ്‌കൂൾ കൂടിയാണിത്. സ്‌കൂളിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ആവുന്നതെല്ലാം ചെയ്യും
-കെ.എസ്.ഹരിദാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗം