മാന്നാർ: സി.ഐ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.പി പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു .ഏരിയ പ്രസിഡന്റ് പി.എൻ ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. ബി.കെ പ്രസാദ് , ടി.ജി മനോജ്, ബി.രാജേഷ്, സനൽകുമാർ, രാജേന്ദ്രൻ പാണ്ടനാട്, സലിം പഠിപ്പുരയ്ക്കൽ, സ്നേഹമതി, രാജമ്മ തുടങ്ങിയവർ സംസാരിച്ചു.