sfderdwe

ആലപ്പുഴ: നോർത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച എസ്.ഐ ജോസഫ് സ്റ്റാൻലി,പുഷ്പകുമാർ, മധുസൂദനൻ നായർ എന്നിവർക്കുള്ള യാത്രയയപ്പും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നോർത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ മെരിറ്റ് അവാർഡും നടന്നു. ആലപ്പുഴ ഡിവൈ.എസ്.പി വിജയൻ. ടി.ബി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ പ്രസിഡന്റ് ധനേഷ്. കെ. പി, പ്രിൻസിപ്പൽഎസ്.ഐ സെബാസ്റ്റ്യൻ. പി. ചാക്കോ, സബ് ഇൻസ്‌പെക്ടർ ഡി. മധു, ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.രാജേഷ്, പി.സി.ധനേഷ്,ബെൻസിഗർ ഫെർണാണ്ടസ്, പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം എൻ.പി.അഭിലാഷ് എന്നിവർ സംസാരിച്ചു.പൊലീസ് അസോ.ജില്ലാ പ്രസിഡന്റ്‌ എൻ.ഹാഷിർ സ്വാഗതവും സ്റ്റേഷൻ റൈറ്റർ ജാക്സൺ ചടങ്ങിൽ നന്ദിയും പറഞ്ഞു.