photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം 468-ാം നമ്പർ വയലാർ തെക്ക് ശാഖയിലെ ചതയദിന പ്രാർത്ഥനയും പഠനോപകരണ വിതരണവും ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഷിബു മുരിക്കും തറ അദ്ധ്യക്ഷത വഹിച്ചു, ഛായാചിത്ര അനാച്ഛാദനം ചേർത്തല മേഖല കമ്മിറ്റി അംഗം അനിൽ ഇന്ദീവരം നിർവഹിച്ചു.എസ്.എൻ ട്രസ്​റ്റ് എക്സിക്യൂട്ടീവ് അംഗം പി.എൻ.നടരാജൻ സംഘടനാ സന്ദേശം നൽകി.വയലാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ യു.ജി.ഉണ്ണി,ഏഴാം വാർഡ് അംഗം ജയലേഖ,പി.ജി.രാജേന്ദ്രപ്രസാദ്, രമാദേവി സുശീലൻ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി ആർ.തിലകപ്പൻ സ്വാഗതവും സത്യൻ മാമ്പൂത്ര നന്ദിയും പറഞ്ഞു.