ആലപ്പുഴ : ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കേരള കോൺഗ്രസ് (എം) സംസ്കാരവേദി ആഗോളതലത്തിൽ 150ൽപ്പരം കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടീലും പരിസ്ഥിതി സെമിനാറും സംഘടിപ്പിക്കും. 5ന് വൈകിട്ട് 5ന് വേദി
സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ജംഗ്ഷനിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ.പ്രദീപ് കൂട്ടാല അറിയിച്ചു.