s

ആലപ്പുഴ: ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ആശുപത്രിയിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാരോപിച്ചു ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു. ആലപ്പുഴ ഡ‌ിവൈ.എസ്.പി അന്വേഷണം നടത്തിയ കേസിലെ പ്രതിയായ പുന്നപ്ര സ്വദേശിയായ 27കാരനെയാണ് ആലപ്പുഴ പോക്‌സോ കോടതി ജഡ്ജ് ആഷ്.കെ.ബാൽ വെറുതെവിട്ടത്. പ്രതിയ്ക്കെതിരെയുള്ള ആരോപണവും അതിജീവിതയുടെ പ്രായവും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. പ്രതിയ്ക്കു വേണ്ടി അഡ്വ.പി.പി.ബൈജു കോടതിയിൽ ഹാജരായി