ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ 30-ാംമത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഗുരുവന്ദനം നടത്തി. പ്രമുഖരായ 11 അദ്ധ്യാപകരെ യജ്ഞ വേദിയിൽ ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ ആദരിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ പി.രാജേന്ദ്രൻ, സ്‌കന്ദൻ, ആർ.കൈലാസൻ, സി.രാധാകൃഷ്ണൻ, എം.ജി.രാജപ്പൻ, വി.കെ.പ്രകാശൻ, പി.ഡി.രാജീവ്, ജഗദീഷ് ബോസ് എന്നിവർ നേതൃത്വം നൽകി.