മാന്നാർ: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ സംസ്ഥാനപ്രസിഡന്റ് പി.ആർ.ദേവദാസിന്റെ നിര്യാണം വിശ്വകർമ്മ സമൂഹത്തിന് തിരാനഷ്ടമാണെന്ന് ട്രെഡീഷ്ണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി ടി.എസ്.രാജൻ, രാജേന്ദ്രൻ ഏനാത്ത്, മുരളീധരൻ കാർത്തികപ്പള്ളി, ശശി വേലായുധൻ,ടി.എൻ.രാധാകൃഷ്ണൻ, വി.കെ.ശിവൻ,​ടി.കെ.മഹേശ്വരൻ, മുരളി ഈരാശേരിൽ, ടി.വി.മണിക്കുട്ടൻ, അശോക്‌രാജ്,ടി.എസ് അജിത് കുമാർ, ടി.എസ്.പ്രദീപ്, എം.വേണു ,​സന്തോഷ് കുമാർ തുടങ്ങിയവർ അനുശോചിച്ചു.