കായംകുളം:എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 1657-ാം നമ്പർ കാപ്പിൽ കിഴക്ക് ശാഖയിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നാളെ രാവിലെ 9.30 മുതൽ നടക്കും. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും. ശാഖായോഗം ചെയർമാൻ കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ കെ.പുരുഷോത്തമൻ,കോലത്ത് ബാബു,ജെ.സജിത്ത് കുമാർ, പനക്കൽ ദേവരാജൻ,കെ.മുരുകേശൻ,ലിൻസ് കെ.തമ്പി എന്നിവർ സംസാരിക്കും.