utradam-janmashatabdi

ചെറുകോൽ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ഒമാൻ സഭയുടെ ആഭിമുഖ്യത്തിൽ ആനന്ദജി ഗുരുദേവന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി (ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷം),​ സർവ്വജ്ഞാനോത്സവം ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ദേവനന്ദ ഗുരുദേവന്റെ ആശീർവാദത്തോടെ ഒമാനിലെ മസ്ക്കറ്റിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി ഉദ്‌ഘാടനം ചെയ്തു. ശ്രീശുഭാനന്ദ ട്രസ്റ്റ് ട്രഷറർ സ്വാമി വേദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകോൽ ശുഭാനന്ദാശ്രമം സന്ന്യാസശ്രേഷ്ഠൻ സ്വാമി വിവേകാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ശ്യാം കുമാർ (സിംഗപ്പൂർ), സിബി പണിക്കർ(ദുബായ്) എന്നിവർ സംസാരിച്ചു. അരുൺ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.