മാന്നാർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയവർ, സി.ബി.എസ്.സി, ഐ.സി.എസ്.സി, ഐ.എസ്.സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്ന "പ്രതിഭാ പുരസ്ക്കാരം" എം.എൽ.എ മെരിറ്റ് അവാർഡ് ഇന്ന് രാവിലെ 9ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, സംവിധായകൻ ബ്ലെസി, നോവലിസ്റ്റ് ബെന്യാമിൻ, നടൻ കെ.ആർ .ഗോകുൽ, നോവൽ കഥാ നായകൻ നജീബ് എന്നിവർ അതിഥികളാകും . രാവിലെ 9.30 മുതൽ കലാഭവൻ ഷാജോണും കലാഭവൻ പ്രജോദും അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടാകും.