ചേർത്തല : ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 12ാം വാർഡ് ഉള്ളാടശേരിയിൽ വാസുദേവൻ (കറുപ്പായി-75) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ തീരദേശപാതയിൽ ചേർത്തല 11ാം മൈൽ പടിഞ്ഞാറ് പി.എസ്.കവല ലെവൽ ക്രോസിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.ട്രെയിൻ കടന്നു പോകുന്നതിനായി ലെവൽ ക്രോസ് അടിച്ചിട്ടിരിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വാസുദേവൻ തത്ക്ഷണം മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: വിലാസിനി. മക്കൾ:വിനോദ്, ഗിരീഷ്.മരുമക്കൾ: ബിന്ദു,ഷൈനിമോൾ.