ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം 1723-ാം നമ്പർ പുതുപ്പള്ളികുന്നം ശാഖാ യോഗത്തിൽ സ്കോളർഷിപ്പുകളും, പഠനോപകരണ വിതരണവും നാളെ രാവിലെ 11 ന് നടക്കും. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എസ്.ഗിരീഷ് അദ്ധ്യക്ഷത വഹിക്കും. പഠനോപകരണ വിതരണം യൂണിയൻ കൺവീനർ ബി.സത്യപാലും സ്കോളർഷിപ്പുകൾ യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവിയും വിതരണം ചെയ്യും.