ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ കിഴക്കേക്കര വടക്ക് 2477ാം നമ്പർ ശാഖയിൽ പഠനോപകരണം വിതരണ യോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാധാമണി അധ്യക്ഷയായി. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ പഠനോപകരണ വിതരണവും, യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ സി.സുഭാഷ് ട്രോഫി വിതരണവും നിർവ്വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം ഭൽഗുണൻ സ്വാഗതവും വൈസ് പ്രസിഡന്റ് സൗദാമിനി നന്ദിയും പറഞ്ഞു.