ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 3481-ാംനമ്പർ മണ്ണാറശാല ശാഖയിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ഗിരീഷ് സ്വാഗതം പറഞ്ഞു. വനിതാസംഘം കേന്ദ്ര സമിതി അംഗം സലിം രാജൻ, വനിതാ സംഘം പ്രസിഡന്റ് ഈശ്വരി പീതംബരൻ, സെക്രട്ടറി ശശികല,കമ്മിറ്റി അംഗങ്ങളായ വിജയമ്മ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.