അരൂർ:എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് അംഗം സി.എസ്.അഖിലിന്റെ നേതൃത്വത്തിൽ കാക്കത്തുരുത്ത് ദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. സി.എസ്.അഖിൽ അദ്ധ്യക്ഷനായി. പി.കെ. മധുക്കുട്ടൻ, ഇ.കെ.പ്രവീൺ, പ്രൊഫ.മിത്ര, റിവിൻ, അസി.പ്രൊഫ. ദീപ , എ.പി. ബിനുമോൾ, വി.എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.