ghh

ഹരിപ്പാട് : ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു പോലും പച്ചക്കറികൾ കൊടുക്കാൻ ഇല്ലാതെ ഹോർട്ടികോർപ്പ്. ഇതിനെതിരെ കുമാരപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ജനപ്രതിനിധികൾ അടക്കം നിരവധിപേർ പങ്കെടുത്തു. ദുരിതാശ്വാസക്യാമ്പുകളിലേക്ക് ഹരിപ്പാട് കുമാരപുരത്ത് പ്രവർത്തിക്കുന്ന സബ് സെന്ററിൽ നിന്നാണ് ആവശ്യമായ പച്ചക്കറികൾ നൽകിയിരുന്നത്. എന്നാൽ ക്യാമ്പുകളിൽ നിന്ന് പച്ചക്കറികൾക്കായി ആളുകൾ എത്തിയപ്പോഴാണ് യാതൊരുവിധ പച്ചക്കറികൾ ഇല്ലാതെ സംഭരണശാല അടഞ്ഞുകിടക്കുന്ന കാഴ്ചയാണ്. എന്നാൽ ഇപ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാതൊരുവിധ മുൻകരുതലകൾ എടുക്കാതിരുന്നതാണ് പച്ചക്കറികൾ ഹോർട്ടികോർപ്പിൽ സംഭരിക്കാതെ പോയത്. ഹരിപ്പാട് കുമാരപുരത്ത് പ്രവർത്തിക്കുന്ന സബ് സെന്ററിൽ പച്ചക്കറിയെത്തിയിട്ട് നാളുകൾ ഏറെയായി.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹരിപ്പാട് മണ്ഡലത്തിലെ നാല്പതോളം സ്കൂളുകൾക്ക് കുമാരപുരത്തെ സബ് സെന്ററിൽ നിന്നാണ് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികൾ നൽകിയിരുന്നത്. എന്നാൽ അതിനു വേണ്ട തയ്യാറെടുപ്പുകൾ പോലും ഉദ്യോഗസ്ഥർ എടുത്തിട്ടില്ല. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം ഉദ്ഘാടനം ചെയ്തു. കുമാരപുരം തെക്ക് മണ്ഡലം പ്രസിഡന്റ് ജി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്ലമിവാലടിയിൽ, കവിത രാജേഷ്, വി. പ്രസന്ന, ഡി.സി.സി അംഗം സ്റ്റീഫൻ ജേക്കബ്, ആർ.രാജേഷ് കുമാർ, സുബാഷ് വാലടിയിൽ, വിഷ്ണു മുരളി, അനൂപ്, ഷാഹു ഉസ്മാൻ, ശ്രീദേവി രാജു, നിസ സുബൈർ, സുമേഷ് എന്നിവർ സംസാരിച്ചു.