ചേർത്തല :എസ്. എൻ. ഡി. പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ എസ്. എസ്. എൽ. സി., പ്ളസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികൾക്ക് സ്വർണ്ണമെഡൽ നൽകി അനുമോദിക്കും. നാളെ തൈക്കൽ ഗവ.എൽ. പി. സ്കൂളിൽനടക്കുന്ന ചടങ്ങ് ചേർത്തല യൂണിയൻ യൂണിയൻ മേഖല ചെയർമാൻ കെ. പി. നടരാജൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ എം. പി. നമ്പ്യാർ അധ്യക്ഷത വഹിക്കും. രാജീവ്‌ ആലുങ്കൽ കവിതകൾ വിശകലനം ചെയ്യും. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു ഷിബു പഠനോപകരണങ്ങൾ വിതരണം ചെയ്യും. സെക്രട്ടറി കെ. ജി. ശശിധരൻ, എസ്. മോഹനൻ, റ്റി. എം. ഷിജിമോൻ, ലീന, എസ്. ഗിരിജ, ഷീബാ മുരളി, പ്രസന്ന എന്നിവർ സംസാരിക്കും.