മാന്നാർ: എസ്.എൻ.ഡി.പി യോഗം 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ.മെമ്മോറിയൽ ശാഖായോഗത്തിൽ പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും , ചികിത്സാ ധനസഹായ വിതരണവും നാളെ വൈകിട്ട് 4.30ന് ഗുരുക്ഷേത്രാങ്കണത്തിൽ നടക്കും. മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്യും. ശാഖായോഗം അഡ്.കമ്മിറ്റി ചെയർമാൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ പുഷ്പാ ശശികുമാർ മുഖ്യ സന്ദേശവും ടി.കെ.അനിൽകുമാർ, രാധാകൃഷ്ണൻ പുല്ലാമഠം എന്നിവർ ചികിത്സാ ധനസഹായ വിതരണവും ഹരിപാലമൂട്ടിൽ, രാജേന്ദ്ര പ്രസാദ് അമൃത എന്നിവർ ക്യാഷ് അവാർഡ് വിതരണവും നിർവഹിക്കും. വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ ബിനുരാജ്, ചെന്നിത്തല മേഖലാ ചെയർമാൻ കെ.വിശ്വനാഥൻ, കൺവീനർ മോഹനൻ എന്നിവർ പഠനോപകരണ വിതരണവും നിർവഹിക്കും. ശാഖായോഗം വനിതാസംഘം ചെയർപേഴ്സൺ സിന്ധു, വൈസ് ചെയർപേഴ്സൺ ശ്രീദേവി ഉത്തമൻ, കൺവീനർ ബിജി സന്തോഷ് എന്നിവർ സംസാരിക്കും.