മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 386ാം നമ്പർ മാവേലിക്കര ടൗൺ ശാഖയിൽ വാർഷിക പൊതുയോഗവും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും നാളെ നടക്കും. രാവിലെ 10 30 ന് ശാഖാ യോഗം പ്രസിഡൻറ് വി.ജി. രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും .യൂണിയൻ ജോയിൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തും .പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം സ്‌നൈറ്റ് ഐ.ടി.സി പ്രിൻസിപ്പൽ ബ്രഹ്മദാസ് നിർവഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് , പഠനോപകരണ വിതരണം നടത്തും. ചികിത്സാസഹായ വിതരണം ഹോട്ടൽട്രാവൻകൂർ റീജൻസി ഉടമ മണി നിർവഹിക്കും.മുനിസിപ്പൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ ,യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ അമ്പിളി, ശിവൻകുട്ടി ,അജി പേരാത്തേരിൽ ,നവീൻ വി.നാഥ് , സുജ സുരേഷ് എന്നിവർ സംസാരിക്കും. ആക്ടിംഗ് സെക്രട്ടറി രംഗൻ പി സ്വാഗതവും വൈസ് പ്രസിഡൻറ് ജിജോ തമ്പുരാൻ നന്ദിയും പറയും.