കുട്ടനാട് : മാമ്പുഴക്കരി കോമരത്തുശ്ശേരി വീട്ടിൽ പുരുഷോത്തമൻ (89) എ.സി കനാലിൽ വീണ് മരിച്ചു. ഇന്നലെ പുലർച്ചെ നാല് മുതൽ പുരുഷോത്തമനെ കാണാതായിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും കനാലിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ വിരിച്ച വലയിൽ മൃതദേഹം കുടുങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവിൽ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കാരം ഇന്ന് പകൽ ഒന്നിന് വീട്ടുവളപ്പിൽ . ഭാര്യ: വസുമതി. മക്കൾ: വിനോദ്, ഉഷ, മനോജ്. മരുമക്കൾ: ഷീമ, സുകു, പ്രസീത.