കുട്ടനാട് : വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ അംഗം ഷോക്കേറ്റ് മരിച്ചു. കണ്ണാടി ഈസ്റ്റ് അമനാപള്ളി പുതുവൽ വീട്ടിൽ പി.പി.മണിയൻ (72) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. പതിവായി വെള്ളം കയറുന്നതിനാൽ ജീർണാവസ്ഥയിലുള്ള പഴയ വീട്ടിൽ നിന്നു മാറി സമീപത്തായി പുതിയ വീട് വെച്ചാണ് മണിയനും കുടുംബവും താമസിക്കുന്നത്. വെള്ളം കയറിയ പഴയ വീട് വൃത്തിയാക്കാൻ വൈകിട്ട് 6 മണിയുടെ പോയ മണിയൻ 9 മണിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്കാരം നടത്തി. ഭാര്യ:ജയനമ്മ. മക്കൾ: മനോജ്, മഞ്ജിത്ത്, മജേഷ്. മരുമക്കൾ: ഷെറിൻ, സത്മ, രശ്മി.