ചേർത്തല: ഐ.എം.എ ചേർത്തല മേഖലയുടെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ബോധവത്ക്കരിക്കുകയാണു പ്രധാന ലക്ഷ്യമെന്ന് ഐ.എം.എ ചേർത്തല മേഖല സെക്രട്ടറി ഡോ.അരുൺ ജി.നായർ,വെട്ടക്കൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ജി.അനുപ് എന്നിവർ പറഞ്ഞു. ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഹൃസ്വ ചിത്രം നിർമ്മിച്ച് പ്രദർശിപ്പിക്കുമെന്നും സ്‌കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.