പൂച്ചാക്കൽ : അരൂർ - അരൂക്കുറ്റി പാലത്തിൽ വഴി വിളക്ക് തെളിയാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ദേശീയ പാതയിൽ ഉയരപ്പാത നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. സന്ധ്യയോടെ ഇരുട്ടാകുന്ന ഈ ഭാഗത്ത് വഴി വിളക്ക് തെളിക്കാൻ , അരൂർ, അരൂക്കുറ്റി ഗ്രാമപഞ്ചായത്തുകൾ താൽപ്പര്യം കാണിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിട്ടുണ്ട്. ശക്തമായ മഴ പെയ്ത കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിലെ വെള്ളക്കെട്ടിൽ നിരവധി ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞിരുന്നു. ഇന്നലെ രാവിലെ പത്ര വിതരണം നടത്തുന്നതിനിടെ പുത്തൻപുരയിൽ സാജുവിന് പരിക്കേറ്റു.