കുട്ടനാട് : രാമങ്കരി പൊലീസ് സ്റ്റേഷനിൽ നിന്ന് വിരമിച്ച എസ്.ഐ സഞ്ജീവ് കുമാറിന് മുട്ടാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.സുരമ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ടി.വിനോദ് കുമാർ, ഷില്ലി അലക്സ്, ലിനി ജോളി, മെമ്പർമാരായ മോനിച്ചൻ ആൻറണി, ലതീഷ് കുമാർ,ഡോളി സ്കറിയ,എബ്രഹാം ചാക്കോ ,ശശികല സുനിൽ, സെക്രട്ടറി ബിനു ഗോപാൽ എന്നിവർ പങ്കെടുത്തു.