മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 526ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിശേഷാൽ പൊതുയോഗവും പഠനോപകരണ വിതരണവും അനുമോദനവും നാളെ വൈകിട്ട് 3 ന് ശാഖ ഹാളിൽ നടക്കും.ശാഖാ പ്രസിഡൻറ് എൻ വിജയൻറെ അധ്യക്ഷതയിൽ കൂടുന്ന യോഗം മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്യും മുരളി അഷ്ടമി ലതാ സുരേന്ദ്രൻ സുധർമ ഉത്തമൻ സലീനവിനോദ് പൊന്നമ്മ സുരേന്ദ്രൻ സുധാ പ്രഫുലൻ എന്നിവർ സംസാരിക്കും . ശാഖാ സെക്രട്ടറി വി.എസ്.മോഹനൻ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം വിനോദ് നന്ദിയും പറയും. അനുമോദനവും മൊമെന്റോ വിതരണവുംസുരേഷ് പള്ളിക്കലും പഠനോപകരണ വിതരണം എൻ വിജയനും നിർവഹിക്കും