മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് പരേതനായ വൈദ്യപ്പൻ പിള്ളയുടെ മകൻ കുട്ടമ്പേരൂർ നാലേകാട്ടിൽ വീരകുമാരപിള്ള (80) നിര്യാതനായി. വൈദ്യുതി ബോർഡ് റിട്ട.സീനിയർ സൂപ്രണ്ടാണ്. സംസ്കാരം ഇന്ന് 11.30ന് മാന്നാർ സ്റ്റോർ ജംഗ്ഷനിലെ വീട്ടുവളപ്പിൽ. കെ.എസ്.ഇ.ബി. വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം, മാന്നാർ നായർ സമാജം എഡ്യൂക്കേഷണൽ ട്രസ്റ്റ് കമ്മിറ്റിയംഗം, മാന്നാർ സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം, സി.പി.ഐ. ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുട്ടമ്പേരൂർ ചെമ്പകമന്ദിരത്തിൽ ലളിതാകുമാരി. മക്കൾ: രഞ്ജിനി (നെസ്റ്റ്, എറണാകുളം), രഞ്ജിത്ത് (ഖത്തർ). മരുമക്കൾ: മനോജ് കുമാർ(യു.എ.ഇ.), ജയശ്രീ (ഖത്തർ).