അമ്പലപ്പുഴ: പുന്നപ്ര വിയാനി,നർബോന ,പറവൂർ ഗലീലിയ, വാടയ്ക്കൽ, കരൂർ , കാക്കാഴം ഭാഗങ്ങളിൽ കടൽക്ഷോഭം ശക്തമായി. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുറിച്ച വാടയ്ക്കൽ അറപ്പ പൊഴിയിൽ വീണ്ടും ജലം നിറഞ്ഞു. പൊഴി മുഖത്തിലൂടെ കുറ്റൻ തിരമാലകളാണ് ഇരച്ചുകയറുന്നത്. പുന്നപ്ര വിയാനി തീരദേശ റോഡിലും വെള്ളം കയറി. ഇവിടെ മീറ്ററുകളോളം കടൽ ഭിത്തിയില്ല.