കായംകുളം : കണ്ടല്ലൂർ തെക്ക് മാടമ്പിൽ ജംഗ്ഷന് പടിഞ്ഞാറ് റോഡിന് തെക്ക് ഭാഗത്ത് വയലിനോട് ചേർന്ന് കുളത്തിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹം കാണപ്പെട്ടു. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടുദിവസത്തെ പഴക്കമുണ്ട്. കനകക്കുന്ന് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.