f

ന്യൂഡൽഹി : തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങൾക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിർണായകമാകും. മദ്യനയക്കേസിലെ അറസ്റ്റും ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഉടൻ ജയിൽ മോചിതനാക്കണമെന്നാണ് ആവശ്യം. പൗരന്റെ സ്വാതന്ത്ര്യം പ്രധാനമാണെന്നും, നിഷേധിക്കാനാകില്ലെന്നും ഏപ്രിൽ 30ന് കോടതി നിരീക്ഷിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അറസ്റ്റ് അടക്കമുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കാണ് ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു മറുപടി നൽകേണ്ടത്. കേസിന്റെ ആരംഭവും അറസ്റ്രും തമ്മിൽ 365 ദിവസത്തിലധികം ഇടവേള എന്തുകൊണ്ടെന്ന് കോടതി ചോദിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ തെളിവുകൾ കണ്ടെടുത്തു. കേജ്‌രിവാളിന്റെ കാര്യത്തിൽ എന്താണുള്ളത് ? കേജ്‌രിവാളിനെതിരെയുള്ള കേസിൽ കണ്ടുകെട്ടൽ നടപടികൾ ഇല്ലാത്തതിലും,​ ജാമ്യാപേക്ഷ നൽകാതെ അറസ്റ്റിനെതിരെ അദ്ദേഹം ഹർജി നൽകിയതിലും ഇ.ഡി നിലപാട് അറിയിക്കണം.

സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന്

മദ്യനയത്തിലെ ഇ.ഡി,​ സി.ബി.ഐ കേസുകളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വിചാരണ നീളുന്നുവെന്ന് കാട്ടി സിസോദിയ നൽകിയ ജാമ്യാപേക്ഷ റൗസ് അവന്യു കോടതി തള്ളിയിരുന്നു. വിചാരണ വൈകുന്നത് സിസോദിയയുടെ തന്നെ പ്രവൃത്തികൾ കാരണമാണെന്നായിരുന്നു കോടതി നിലപാട്. 14 മാസമായി സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി മാർച്ച് ഒൻപതിനും അറസ്റ്റ് രേഖപ്പെടുത്തി.

ഡ​ൽ​ഹി​ ​വ​നി​ത​ ​ക​മ്മി​ഷ​നിൽ
കൂ​ട്ട​പി​രി​ച്ചു​വി​ടൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഡ​ൽ​ഹി​ ​വ​നി​ത​ ​ക​മ്മി​ഷ​നി​ലെ​ 223​ ​ക​രാ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​പി​രി​ച്ചു​വി​ട്ട് ​ലെ​ഫ്റ്റ​ന​ന്റ് ​ഗ​വ​ർ​ണ​ർ​ ​വി.​കെ.​ ​സ​ക്സേ​ന.​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​യു​ടെ​ ​രാ​ജ്യ​സ​ഭാ​ ​എം.​പി​യാ​യ​ ​സ്വാ​തി​ ​മ​ലി​വാ​ൾ,​​​ ​ഡ​ൽ​ഹി​ ​വ​നി​ത​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​യാ​യി​രി​ക്കെ​ ​ന​ട​ത്തി​യ​ ​നി​യ​മ​ന​ങ്ങ​ളാ​ണി​ത്.​ ​ലെ​ഫ്റ്റ​ന​ന്റ് ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​ക​രാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ 223​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ച​തും​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​തും​ ​ച​ട്ട​വി​രു​ദ്ധ​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യാ​ണ് ​ന​ട​പ​ടി.​ 2017​ലെ​ ​അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ടാ​ണ് ​ന​ട​പ​ടി​ക്ക് ​അ​ടി​സ്ഥാ​നം.​ ​ഡ​ൽ​ഹി​ ​വ​നി​ത​ ​ക​മ്മി​ഷ​ൻ​ ​അ​ധി​കാ​ര​പ​രി​ധി​ ​വി​ട്ടു​പ്ര​വ​ർ​ത്തി​ച്ചെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി
സ്വാ​തി​ ​മ​ലി​വാൾ

മു​ഴു​വ​ൻ​ ​ക​രാ​ർ​ ​ജീ​വ​ക്കാ​രെ​യും​ ​പി​രി​ച്ചു​വി​ട്ടാ​ൽ​ ​ഡ​ൽ​ഹി​ ​ക​മ്മി​ഷ​ൻ​ ​അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ​ ​വ​ക്കി​ലേ​ക്ക് ​പോ​കു​മെ​ന്ന് ​സ്വാ​തി​ ​മ​ലി​വാ​ൾ​ ​എ​ക്സ് ​അ​ക്കൗ​ണ്ടി​ൽ​ ​പ്ര​തി​ക​രി​ച്ചു.​ ​ക​മ്മി​ഷ​നെ​ ​വേ​രോ​ടെ​ ​പി​ഴു​തെ​റി​യാ​നാ​ണോ​ ​നീ​ക്ക​മെ​ന്ന് ​ലെ​ഫ്റ്ര​ന​ന്റ് ​ഗ​വ​ർ​ണ​റോ​ട് ​ചോ​ദി​ച്ചു.​ ​ത​ന്നെ​ ​ജ​യി​ലി​ലി​ട്ടോ​ളൂ.​ ​എ​ന്നാ​ലും​ ​ക​മ്മി​ഷ​ൻ​ ​അ​ട​ച്ചു​പൂ​ട്ടാ​ൻ​ ​സ​മ്മ​തി​ക്കി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.