ന്യൂഡൽഹി: അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള സസ്പെൻസ് രാത്രി വൈകിയും തുടരുന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. രാഹുൽ ഗാന്ധിയെ അമേഠിയിലും പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിലും മത്സരിപ്പിക്കാനുള്ള ശ്രമം ഇന്നലെയും നേതൃത്വം തുടർന്നു. ഇരുവരും സന്നദ്ധത അറിയിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, രണ്ടിടത്തേക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തിരഞ്ഞെടുപ്പ് സമിതി അർദ്ധരാത്രിയിലും തിരക്കിട്ട ചർച്ചകൾ നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്നലെ രാഹുൽ ഗാന്ധിയുമായി കർണാടകയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടിടത്തും അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് വോട്ടെടുപ്പ്.