rahul

ന്യൂഡൽഹി : നെഹ്റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായ റായ്ബറേലിയിൽ അവസാനനിമിഷം നാമനിർദ്ദേശപത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

വയനാടിന് പുറമെ അമേഠിയിലോ റായ്ബറേലിയിലോ രാഹുൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രാഹുലിന്റെ സ്വന്തം മണ്ഡലമായിരുന്ന അമേഠി കഴിഞ്ഞ തവണ ബി. ജെ. പിയുടെ സ്‌മൃതി ഇറാനി പിടിച്ചെടുത്തിരുന്നു. അവിടം അത്ര സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തവണ രണ്ടാം മണ്ഡലമായി കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ റായ്ബറേലി തന്നെ തിരഞ്ഞെടുത്തത്. വയനാട്ടിലെ വോട്ടെടുപ്പ് കഴിയും വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

അമേഠിയിൽ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാൽ ശർമ്മ പത്രിക സമർപ്പിച്ചു. രണ്ടിടത്തും അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് വോട്ടെടുപ്പ്.