sp

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന പൊതുതാത്പര്യഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഏതെങ്കിലും സ്ഥാനാർത്ഥിയുടെ ജയസാദ്ധ്യത തകർക്കാൻ ബോധപൂർവ്വം സ്വതന്ത്ര സ്ഥാനാർത്ഥിയായി അപരന്മാർ മത്സരിക്കുന്നു എന്നായിരുന്നു മലയാളിയായ പൊതുപ്രവർത്തകൻ സാബു സ്റ്റീഫന്റെ വാദം. മാതാപിതാക്കൾ ഇട്ട പേര് മറ്റാരുടെയെങ്കിലും പേരുമായി സാമ്യമുണ്ടെങ്കിൽ അവർക്ക് മത്സരിക്കാൻ തടസമുണ്ടോയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. രാഹുൽ ഗാന്ധിയെന്നോ, ലാലു പ്രസാദ് യാദവ് എന്നോ പേരുള്ളവരെ എങ്ങനെ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ കഴിയും. വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന വിഷയമല്ലേയെന്നും ആരാഞ്ഞു. കോടതി ഇടപെടില്ലെന്ന് വ്യക്തമായതോടെ ഹർജി പിൻവലിച്ചു.