supreme-court

ന്യൂഡൽഹി: നിരവധി തവണ മാറ്റിവച്ച ലാവലിൻ കേസ് അന്തിമവാദത്തിനായി മേയ് എട്ടിന് സുപ്രീംകോടതി ലിസ്റ്റ് ചെയ്‌തു. ജസ്റ്റിസുമാരായ സൂര്യകാന്ത്,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൽ 122-ാം കേസായാണ് ലിസ്റ്റ് ചെയ്‌തത്. കഴിഞ്ഞയാഴ്‌ച 34-ാം തവണ ലിസ്റ്റ് ചെയ്‌തെങ്കിലും മഹാരാഷ്ട്രയിൽ നിന്നുള്ള ഭൂമിയേറ്റെടുക്കൽ കേസിൽ അടക്കം വാദമുഖങ്ങൾ നീണ്ടതിനാൽ പരിഗണിച്ചിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ,​ മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച അപ്പീൽ 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.