p

ന്യൂഡൽഹി : നഴ്സിംഗ് പഠനം കഴിയുന്നവർക്ക് ഒരു വർഷത്തെ അധിക പരിശീലനം നിർബന്ധമാക്കണമെന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പഠനത്തിനുശേഷം ഒരു വർഷം പരിശീലനം വേണ്ട എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ഇടപെട്ടില്ല. സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് കേരള പ്രൈവറ്ര് ഹോസ്പിറ്റൽസ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. നഴ്സിംഗ് പഠിച്ചിറങ്ങുന്നവർക്ക് നേരിട്ട് ജോലി നൽകുന്നതിലെ ബുദ്ധിമുട്ടുകളും, പി.എഫ് അടക്കം അടയ്ക്കേണ്ടി വരുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ, നാലു വർഷത്തെ നഴ്സിംഗ് കോഴ്സിൽ തന്നെ ആറുമാസക്കാലം പരിശീലന കാലയളവുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി. അതിനാൽ, പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പിന്നെയും പരിശീലനത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് ജോലിക്ക് കയറാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

പഠനവും, നിർബന്ധിത പരിശീലനവും പൂർത്തിയാക്കി ജോലിക്കു കയറണമെങ്കിൽ അഞ്ചു വർഷമെടുത്തിരുന്ന സാഹചര്യത്തിന് 2011ലാണ് സംസ്ഥാന സർക്കാർ അറുതിവരുത്തിയത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലവസരം വൈകുന്നുവെന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ പരാതിയാണ് സർക്കാരിനെ ഈ തീരുമാനത്തിലെത്തിച്ചത്.

സോ​ളാ​ർ​ ​നെ​റ്റ്മീ​റ്റ​റിം​ഗ്:
15​ന്പൊ​തു​തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​പു​ര​പ്പു​റ​ ​സോ​ളാ​ർ​ ​സ്ഥാ​പി​ച്ച​വ​ർ​ക്കും​ ​സോ​ളാ​ർ​ ​പ്ളാ​ന്റു​ട​മ​ക​ൾ​ക്കും​ ​ബാ​ധ​ക​മാ​യ​ ​നെ​റ്റ് ​മീ​റ്റ​റിം​ഗ് ​ര​ണ്ടാം​ ​ഭേ​ദ​ഗ​തി​ ​വ്യ​വ​സ്ഥ​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​തെ​ളി​വെ​ടു​ക്കു​ന്ന​തി​നാ​യി​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ 15​ ​ന് ​രാ​വി​ലെ​ 11​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​വെ​ള്ള​യ​മ്പ​ല​ത്തു​ള്ള​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ൻ​ ​ഓ​ഫ് ​എ​ൻ​ജി​നി​യേ​ഴ്സ് ​ഹാ​ളി​ൽ​ ​സി​റ്റിം​ഗ് ​ന​ട​ത്തും.
മാ​ർ​ച്ച് 20​നു​ ​ന​ട​ത്തി​യ​ ​തെ​ളി​വെ​ടു​പ്പി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്താ​നും​ ​സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ​അ​ന്ന് ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്താം.​ ​മാ​ർ​ച്ച് 20​നു​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​റി​യി​ച്ച​വ​രും​ ​താ​പാ​ൽ​/​മെ​യി​ൽ​ ​മു​ഖാ​ന്തി​രം​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്തി​യ​വ​രും​ ​പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​താ​ൽ​പ​ര്യ​മു​ള്ള​ ​ക​ക്ഷി​ക​ൾ​ക്കും​ 15​ന് ​നേ​രി​ട്ട് ​പ​ങ്കെ​ടു​ത്ത് ​അ​ഭി​പ്രാ​യം​ ​സ​മ​ർ​പ്പി​ക്കാം.