k

ഇ.ഡി, സി.ബി.ഐ കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകൾ ഡൽഹി റോസ് അവന്യു കോടതി തള്ളി. കേന്ദ്ര ഏജൻസികളുടെ എതിർപ്പ് ജഡ്ജി കാവേരി ബവേജ അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന നിലപാട് കോടതി സ്വീകരിച്ചു. മാർച്ച് 15ന് ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് കവിതയെ ഇ.ഡി അറസ്റ്റുചെയ്തത്. പിന്നീട് സി.ബി.ഐ ജയിലിലെത്തിയും അറസ്റ്റ് രേഖപ്പെടുത്തി.