f

ന്യൂഡൽഹി : തിലക് നഗർ മേഖലയിൽ കാർ ഷോറൂമിന് നേർക്ക് ഇന്നലെ രാത്രി വെടിവയ്പ്പ്. ഗ്ലാസിന്റെ ചില്ല് തറച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്യൂഷൻ കാർ എന്ന സ്ഥാപനത്തിന് നേർക്കായിരുന്നു ആക്രമണം. ഉടമയിൽ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിക്കത്തും വച്ചിട്ടാണ് അക്രമിസംഘം കടന്നത്.