s

ന്യൂഡൽഹി: ക്ഷേത്രഭൂമി തർക്കത്തിൽ ഹനുമാൻ ഭഗവാനെ കക്ഷിയാക്കിയ ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി. ദൈവം ഒരു ദിവസം തന്റെ മുന്നിൽ ഒരു വ്യവഹാരിയായി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ജസ്റ്രിസ് സി. ഹരിശങ്കർ നിരീക്ഷിച്ചു. ഹർജി നൽകിയ അങ്കിത് മിശ്ര, ഭൂമിയുടെ ഉടമയായ സൂരജ് മാലികിന് ഒരു ലക്ഷം രൂപ പിഴത്തുക നൽകണമെന്ന് ഹർജി തള്ളിക്കാണ്ട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഉത്തംനഗറിലുള്ള സ്വകാര്യ ഭൂമിയിലെ ഹനുമാൻ ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് തർക്കം. സ്വകാര്യഭൂമിയിലെ ക്ഷേത്രത്തിൽ ഭക്തനെന്ന നിലയിൽ പൂജ നടത്താനും പ്രാർത്ഥിക്കാനും അവകാശമുണ്ടെന്ന് കാട്ടിയുള്ള അങ്കിത് മിശ്രയുടെ ഹർജി അഡിഷണൽ ജില്ലാക്കോടതിയും തള്ളിയിരുന്നു.