s

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശത്തെ തുടർന്ന് കർണാടക ബി.ജെ.പി അദ്ധ്യക്ഷൻ ബി.വൈ.വിജയേന്ദീയുടെ മുസ്ളിം വിരുദ്ധ പോസ്റ്റ് നീക്കം എക്‌‌സ് പ്ളാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്‌തു. കോൺഗ്രസിന്റെ പരാതിയെ തുടർന്നാണിത്.

കോൺഗ്രസ് ദളിത് വിഭാഗങ്ങളെക്കാൾ കൂടുതൽ മുസ്ളിം വിഭാഗങ്ങളോട് പ്രതിപത്തി കാണിക്കുന്നുവെന്ന ആരോപണമുള്ള പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫീസർ ആവശ്യപ്പെട്ടെങ്കിലും ചെയ്‌തിരുന്നില്ല. പോസ്റ്റുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ കേസും രജിസ്റ്റർ ചെയ്‌തിരുന്നു. കലാപ സാഹചര്യവും ശത്രുതയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ബി.ജെ.പിയുടെ പോസ്റ്റെന്ന് കർണാടക പി.സി.സി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.