ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷപ്രസംഗം നടത്തുന്നുവെന്നാരോപിച്ച് സുപ്രീംകോടതിയിൽ വീണ്ടും പൊതുതാത്പര്യ ഹർജി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും വിവാദ പരാമർശങ്ങൾ നടത്തുന്നുവെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇ.എ.എസ് ശർമ്മ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.
പെരുമാറ്റച്ചട്ടലംഘനങ്ങളിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാനും, അന്വേഷണം നടത്താനും തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണം. ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ മോദി നടത്തിയ മുസ്ലിം പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചാണ് ഹർജി. ഇതേ ആവശ്യവുമായി ഡൽഹി സ്വദേശി ഫാത്തിമയും ഹർജി നൽകിയിരുന്നു.