rahul-and-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പരസ്യ സംവാദത്തിന് ക്ഷണിച്ച് റിട്ടേർഡ് ജഡ്ജിമാർ. സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി. ലോക്കൂർ, ലാ കമ്മിഷൻ മുൻ അദ്ധ്യക്ഷനും ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്രിസുമായ എ.പി. ഷാ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ. റാം എന്നിവർ ചേർന്നാണ് ക്ഷണക്കത്തയച്ചത്.

മോദിയും രാഹുലും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ അർത്ഥവത്തായ മറുപടി നൽകുന്നില്ല. ഡിജിറ്റൽ ലോകത്താണെങ്കിൽ വസ്തുതാവിരുദ്ധമായ, തെറ്രിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് വരുന്നത്. അതിനാൽ നിഷ്പക്ഷമായ പ്ലാറ്റ്ഫോമിൽ ഇരുവരും സംവദിക്കുന്നത് ജനങ്ങൾക്ക് വോട്ടിൽ കൃത്യമായ തീരുമാനമെടുക്കാൻ സഹായിക്കും. സ്ഥലം, സമയം, മോഡറേറ്റർമാർ തുടങ്ങിയവ ഇരുനേതാക്കൾക്കും സ്വീകാര്യമായ വിധത്തിലായിരിക്കും.